അട്ടപ്പാടിയിൽ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പടരുന്നു ; 40 ദിവസത്തിനിടെ 24 പേർക്ക് രോഗബാധ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അട്ടപ്പാടി മേഖലയിലെ അസാധാരണമായ ഡെങ്കിപ്പനി വ്യാപനം ആരോഗ്യവകുപ്പിന് കനത്ത ആശങ്കയാകുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ മാത്രം അട്ടപ്പാടിയിൽ 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ഉന്നത ആരോഗ്യ അധികൃതരെ അടിയന്തര ജാഗ്രതയിലാക്കിയത്. ഏകദേശം 60,000 ജനസംഖ്യയുള്ള ഈ മലയോര ആദിവാസി മേഖലയിൽ ഇത്രയും വലിയ തോതിലുള്ള ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മുൻ വർഷങ്ങളിൽ അട്ടപ്പാടി മേഖലയിൽ ഡെങ്കിപ്പനി ബാധിക്കുന്നത് വളരെ വിരളമായിരുന്നു. എന്നാൽ ഇത്തവണ മേഖലയിലുണ്ടായ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് കടുത്ത രോഗവ്യാപനത്തിന് പെട്ടെന്ന് വഴിവെച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൊടുംവേനൽച്ചൂടിന് പിന്നാലെയുണ്ടായ ഇടവിട്ട ശക്തമായ മഴ കൊതുകുകളുടെ പ്രജനനത്തിന് അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചില ആദിവാസി ഊരുകളിൽ കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള മൂടിവെക്കാത്ത ജലസംഭരണികളും രോഗവ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേർന്ന ശർക്കരയും വെളിച്ചെണ്ണയും

0
കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി...

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...