റാന്നി : പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അട്ടത്തോട് ആദിവാസി ഊരിലെ പടിഞ്ഞാറെകര നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 ന് രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. അട്ടത്തോട് വാര്‍ഡ് മെമ്പര്‍ രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ടി.സി.എഫ് ഗവേര്‍ണിംഗ് ബോര്‍ഡ് മെമ്പര്‍ ജോഷി ആന്റണി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസും നടക്കും.
അട്ടത്തോട് ആദിവാസി ഊരിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം നാളെ
RECENT NEWS
Advertisment