സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ ശ്രമം ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയിൽ വീട്ടിൽ ആസിഫ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കല്ലറയിലെ ബാറിൽ വച്ച് തണ്ണിയം സ്വദേശികളും സഹോദരങ്ങളുമായ സൈനികർ, റഫീഖ്, സിദ്ധിക്ക് എന്നിവരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനിൽ പരാതി കൊടുത്തു. പരാതി കൊടുത്ത ശേഷം പുറത്തേക്ക് പോയ ഇരു സംഘങ്ങളും തമ്മിൽ വീണ്ടും വാക്ക് തർക്കമുണ്ടായി. നാട്ടുകാർ കൂടിയതോടെ എല്ലാവരും സ്ഥലം വിട്ടു. തുടർന്ന് രാത്രി 11 മണിയോടെ റഫീഖ്, സിദ്ധിക്ക് ഉൾപ്പെടുന്ന സംഘം തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള സൈനികരായ സഹോദരങ്ങളുടെ വീടിനടുത്ത് പെട്രോൾ ബോംബും വടിവാളുമായി എത്തി. ഇതേസമയം ഇതുവഴി കടന്ന് പോയ പോലീസിൻ്റെ നൈറ്റ് പെട്രോൾ സംഘം ഇവരെ കാണുകയും പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച റഫീഖ്, സിദ്ധിക്ക് എന്നിവരെ സാഹസികമായി പിടികൂടുകയുമായിരുന്നു. എസ് എച്ച് ഷാനിഫ്, എസ്ഐ രാജേഷ്, എ.എസ്.ഐ താജുദീൻ, എസ്.സി.പി.ഒ ജുറൈജ്, സിപിഒമാരായ ഹരികൃഷ്ണൻ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവജാതശിശുവിനെ വിറ്റ കേസ് : ഇടനിലക്കാരി പിടിയിൽ, രണ്ട് പേർ നിരീക്ഷണത്തിൽ

0
ഈരാറ്റുപേട്ട : മാസങ്ങൾക്കുമുമ്പ് ഒരു നവജാതശിശുവിനെ വിറ്റെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ....

അമേരിക്കൻ ഭീഷണിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

0
തെഹ്റാന്‍: അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധവും തുടരുമെന്നും...

ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാൻ 2016-ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം...

0
ന്യൂഡല്‍ഹി: ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച ചില വാഹനങ്ങളില്‍...

വധശ്രമക്കേസിൽ ഒളിവിൽ ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി പോലീസ് തിരയുന്ന ഖാദര്‍ കരിപ്പൊടി

0
കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസ് തിരയുന്ന...