കുടുംബം തകർക്കാനും പണം തട്ടാനുമുള്ള ശ്രമം ; മുൻ മന്ത്രിക്കെതിരായ പീഡന പരാതി വ്യാജമെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ  : മുൻ ഐടി മന്ത്രി എം.മണികണ്ഠനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് കാണിച്ച് ഭാര്യയുടെ പരാതി. രാമനാഥപുരം പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. കുടുംബം തകർക്കാനും ഭീഷണിപ്പെടുത്തി പണം തട്ടാനുമുള്ള ആസൂത്രിത ശ്രമമാണു പീഡന പരാതിക്കു പിന്നിലെന്നും അവർ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി കാണിച്ചുള്ള നടിയുടെ പരാതിയിൽ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് മണികണ്ഠന്റെ ഭാര്യ പരാതി നൽകിയത്.

നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയതായി നടിയുടെ പരാതിയിലുണ്ട്. പരാതിയിൽ പറയുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. നടിയെ അറിയില്ലെന്നും 3 കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മണികണ്ഠൻ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...