എംവിഡിയുടെ വാഹനപരിശോധന വെട്ടിച്ച് കടക്കാൻ ശ്രമം ; ബൈക്കിടിച്ച് കാൽനടയാത്രികയ്‌ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ നിന്ന് വെട്ടിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിടിച്ച് വയോധികയ്‌ക്ക് പരിക്ക്. പെരിമ്പടാരി നെല്ലിക്കവട്ടയിൽ ജമീലയ്‌ക്കാണ് ബൈക്കിടിച്ച് പരിക്കേറ്റത്. കൊടക്കാട് പൊതുവച്ചോല മുഹമ്മദ് ഷാഫിയാണ് എംവിഡിയുടെ കണ്ണ് വെട്ടിച്ച് ബൈക്കിൽ കടക്കാൻ ശ്രമിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കുമരംപുത്തൂർ താഴേചുങ്കത്താണ് അപകടമുണ്ടാവുന്നത്. റോഡ് മുറിച്ചുകിടക്കുന്നതിനിടയിൽ ജമീലയുടെ കാലിൽ ബൈക്കിടിക്കുകയായിരുന്നു.

ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലിന് പൊട്ടലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  കൈയ്‌ക്ക് പരിക്കേറ്റ മുഹമ്മദ് ഷാഫിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരക്കേറിയ ജംഗ്ഷനിൽ അനവസരത്തിലുള്ള പരിശോധനയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...