പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം ; നിരവധി പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം. സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ റസ്റ്റോറന്റിന്റെയും സാരഗര്‍ഹി സരായിന്റെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ.മെഹ്താബ് സിംഗ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ മാത്രമാണ് തകര്‍ന്നതെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...