വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത ദൃശ്യവും പുറത്തുവന്നു.

മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംവിഡി ഉദ്യോഗസ്ഥൻ കാറിന്‍റെ വശത്തായിരുന്നതിനാലാണ് അപകടത്തിൽപെടാതെ രക്ഷപെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....