യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി പണംതട്ടാൻ ശ്രമം ; സിഐ ക്കെതിരെ കടുത്ത നടപടി, കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ കുടുംബവും….!

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: പ്രവാസിയായ മലയാളി യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി സി.ഐയും പെണ്‍കുട്ടിയുടെ കുടുംബവും പണം തട്ടാന്‍ ശ്രമിച്ചതായി ആരോപണം. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് സി.ഐ കെ.പി ഷൈനിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ പറയുന്ന ഫോണ്‍ സംഭാഷണവും ഇതിനോടകം പുറത്തുവന്നു. മാസങ്ങള്‍ക്കുമുമ്പാണ് സംഭവങ്ങള്‍ക്കാസ്പദമായ കാര്യങ്ങള്‍ നടന്നത്. പ്രവാസി മലയാളിയായ യുവാവ് വിവാഹം കഴിക്കുന്നതിനായി കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയെ വീട്ടില്‍ച്ചെന്ന് പെണ്ണുകണ്ടു. തുടര്‍ന്ന് കല്യാണനിശ്ചയവും തീരുമാനിച്ചിരിന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിനും ബന്ധുക്കള്‍ക്കും ബോധ്യമായി. പെണ്‍കുട്ടി പഠിച്ചത് കര്‍ണാടയിലെ സ്‌കൂളിലാണെന്നും അവിടെനിന്നുമുള്ള ശരിയായ രേഖകള്‍ കാണിക്കാമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ അറിയിക്കുകയും ചെയ്തു.

പക്ഷെ ഇതില്‍ തൃപ്തരാവാഞ്ഞ യുവാവിന്റെ കുടുംബം വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിനും തയ്യാറായി. ഇതോടെ ആദ്യം വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ രംഗത്ത് എത്തി. യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നും പലയിടങ്ങളിലുംകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുടുംബം ആരോപണമുന്നയിച്ചു. പെണ്‍കുട്ടിയുടെ വീട് നില്‍ക്കുന്ന പരിധിയിലെ പോലീസ് സ്‌റ്റേഷനല്ലാത്ത ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ കേസ് നല്‍കുമെന്നായിരുന്നു ഭീഷണി. സ്റ്റേഷനില്‍നിന്ന് വിളിപ്പിക്കുമെന്നും 15 ലക്ഷം രൂപ തന്നാല്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരും സി.ഐയും യുവാവിനെ അറിയിച്ചു. പക്ഷെ ഇതിന് തയ്യാറാവാഞ്ഞ യുവാവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. സി.ഐയെ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിട്ടുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...