എഐ കാമറകളെ കബളിപ്പിക്കാൻ ശ്രമം ; വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; വാഹനങ്ങളിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്‌ക് ചെയ്തും നിരീക്ഷണ കാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്. ആറ്റിങ്ങലിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു. എഐ ക്യാമറകളെ കബളിപ്പിക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയും നമ്പർ പ്ളേറ്റുകൾ മറച്ചും നിരവധി വാഹനങ്ങളാണ് നിരത്തിലൂടെ ഓടുന്നത്. കാമറകൾക്ക് മുന്നിലെത്തുമ്പോൾ പിൻസീറ്റിലിരിക്കുന്ന വ്യക്തി നമ്പർ പ്ളേറ്റ് മറയ്ക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

നമ്പർ കാമറയിൽ വ്യക്തമാകാതിരിക്കാൻ എൽ.ഇ.ഡി ലൈറ്റ്, സറ്റിക്കർ എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയത്. ആറ്റിങ്ങൽ ആർടിഒയുടെ പരിധിയിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു. ആറ്റിങ്ങൽ ആർടിഒ സാജന്റെ നേത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ എസ് ശങ്കർ, രാജേഷ് ആർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിൽ നിരത്തുകളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...