ജമ്മുകശ്മീരിലെ ഉറിയിൽ നുഴഞ്ഞ കയറ്റ ശ്രമം

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ആയുധ ധാരികളായ സംഘമെന്ന് റിപ്പോർട്ട്. ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയം. വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോൺ സർവീസും നിർത്തിവെച്ചു.

2016 സെപ്റ്റംബർ 18 ന് രണ്ട് ചാവേർ ആക്രമണകാരികൾ സൈനിക സ്ഥാപനത്തിൽ അതിക്രമിച്ച് കയറി 19 സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നിരവധി തീവ്രവാദ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു.

ഡൽഹിയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ആറോളം പേർ വരുന്ന സംഘം പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി എന്നാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റതായും അവർ പറഞ്ഞു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഫോൺ സേവനങ്ങളും ഇന്റർനെറ്റും താൽക്കാലികമായി നിർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...