ഭാര്യയെ ആഡിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ് ; സാക്ഷിയുടെ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : ഭാര്യയെ ആസിഡ്‌ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സാക്ഷിയുടെ വീടിനു തീയിട്ടു. വാളത്തുംഗൽ സഹൃദയ ക്ലബ്ബിനു സമീപം കുടുംബപ്രശ്നങ്ങളുടെപേരിൽ ഭാര്യയ്ക്കുനേരേ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൊഴി നൽകിയ അയൽവാസിയുടെ വീടും വീടിനു മുന്നിൽ വെച്ചിരുന്ന സ്കൂട്ടറുമാണ് തീയിട്ടുനശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് വാളത്തുംഗൽ മങ്കാരത്ത് കിഴക്കതിൽ രജിയുടെ നേർക്കാണ് ഭർത്താവായ ജയൻ ആസിഡ് ആക്രമണം നടത്തിയത്. ഈ കേസിൽ മൊഴി നൽകിയ അയൽവാസിയായ മങ്കാരത്ത് കിഴക്കത്തിൽ ശ്രീജയുടെ വീടിനും സ്കൂട്ടറിനുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി ജയൻ തീയിട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീജയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന ജയൻ വീടിനുമുന്നിൽ വെച്ചിരുന്ന ബൈക്കിൽനിന്ന്‌ പെട്രോൾ ഊറ്റിയെടുക്കുകയും അതുപയോഗിച്ച് വീടിനും സ്കൂട്ടറിനും തീയിടുകയുമായിരുന്നു. വീട്ടിൽനിന്നു പുകയുയരുന്നതു കണ്ട ശ്രീജയും ഭർത്താവ് സുജിനും ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീയണച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...