ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന തിനായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച ചേരു ചേരും. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളായിരിക്കും തയാറാക്കുക. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്ക്, വാഹന സൗകര്യം തുടങ്ങിയവയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേസമയം, പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ട എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷ ഒരുക്കങ്ങള്‍ വിലയിരുത്തിയതും തീരുമാനങ്ങള്‍ സ്വീകരിച്ചതും. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്ക് ഒരു കവാടത്തിലൂടെ മാത്രമെ പ്രവേശനം അനുവദിക്കു. ശരീരോഷ്മമാവ് കൂടുതല്‍ ഉള്ളവര്‍, ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക ക്ലാസ് മുറികളിലായിരിക്കും പരീക്ഷ. കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ക്കായുള്ള ഇന്‍വിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് നല്‍കും. പഠനോപകരണങ്ങളുടെ കൈമാറ്റം അനുവദനീയമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...