കൊല്ലം ചാത്തന്നൂരിൽ പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരിൽ പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ലഹരി കടത്ത് സംഘാംഗം പിടിയിലായി. കാപ്പാ കേസ് പ്രതിയായ സനൂജ് ആണ് അറസ്റ്റിലായത്. ലഹരിമരുന്ന് പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, സിവിൽ പോലീസ് ഓഫീസർ ഷഫീഖിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഷഫീഖിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിയിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റോഡിൽ പരിശോധന നടത്തുന്നതിനിടെയാണ് സനൂജ് വാഹനവുമായി എത്തിയത്. പോലീസ് വാഹനം തടഞ്ഞപ്പോൾ രക്ഷപ്പെടാനായി പെട്ടെന്ന് കാർ റിവേഴ്സ് എടുക്കുകയും ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് വലിയ ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെയും കാറിനെയും കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...