വീണ്ടും പ്രണയപ്പക : തൃശ്ശൂരിൽ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം ; കാമുകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ എംജി റോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ഐശ്വര്യയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.  തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്ന ഐശ്വര്യ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണുവും ഐശ്വര്യയും വിവാഹ മോചിതരാണ്.

ഇരുവർക്കും ആദ്യ ബന്ധത്തിൽ ഓരോ കുട്ടികളുണ്ട്. തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷം യുവതി, ബന്ധത്തിൽ നിന്ന് പിൻമാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാൻ വേണ്ടിയാണ് വൈകീട്ട് ഹോട്ടലിൽ എത്തിയത്. സംസാരത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിലും ദേഹത്തും കുത്തി. വിഷ്ണു ബാർബർ ഷോപ്പ് നടത്തിപ്പുകാരനാണ്. ഷേവിങ്ങിന് ഉപയോഗിക്കുന്ന കത്തിയാണ് ആക്രമിക്കാൻ ഉപയോഗിച്ചത്.

യുവതി നിലവിളിച്ചതോടെ അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ കീഴ‍്‍പ്പെടുത്തി. പ്രതിയെ പോലീസിന് കൈമാറി. തൃശ്ശൂർ ഈസ്റ്റ് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിനിടെ യുവാവിനും പരിക്കേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...