പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ

For full experience, Download our mobile application:
Get it on Google Play

ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ മർദിച്ചുകൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം നടന്നത്. 17കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പ്രദേശത്ത് 1500ഓളം പേര്‍ തടിച്ചുകൂടി ഇരുവരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് മർദ്ദിച്ചു. ഇതിനിടെ പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. പ്രാദേശിക നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തുന്നതിനിടെ ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി മർദ്ദിച്ചു. ഇരുവരെയും പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...

സിനിമാ പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പതിക്കുന്നത് അനീതി ; ഷാജി പട്ടിക്കര

0
കൊച്ചി : സിനിമാ പ്രചാരണത്തിനായി ഒട്ടിക്കുന്ന പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ...