ഇംഫാൽ: മണിപ്പൂരിൽ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്. ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.