തണ്ണിമത്തനില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം ; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

സൗദി : തണ്ണിമത്തനിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സൗദി അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് സ്വദേശികളും മൂന്ന് സിറിയക്കാരായ വിദേശികളും ഉള്‍പ്പെടെ അഞ്ച് പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിമത്തന്‍ കയറ്റുമതിയുടെ മറവില്‍, 7,65,000 ആംഫെറ്റാമിന്‍ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ഗുളികകള്‍ തണ്ണിമത്തന്റെ അകത്ത് നിറച്ച് ഒളിപ്പിച്ചുകടത്തുവാനുള്ള ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സിറിയയില്‍ നിന്നും ലെബനനില്‍ നിന്നും അനധികൃതമായി കയറ്റുമതി ചെയ്ത ക്യാപ്റ്റഗണ്‍, ആംഫെറ്റാമിന്‍ ഗുളികകള്‍ സൗദി അധികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. തലസ്ഥാനമായ റിയാദില്‍ സൗദി അറേബ്യ സുരക്ഷാസേന 7,00,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...