പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്ത് തുടങ്ങി ; പെരിയാര്‍ വാലി റിസോര്‍ട്ട് അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ക്കെതിരെ ഉള്ള നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ആലുവയിലെ പെരിയാര്‍ വാലി ട്രസ്റ്റ് പോലീസ് അടച്ചുപൂട്ടി. തഹസില്‍ദാര്‍, എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പോലീസ് നടപടി. എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാര്‍ വാലി ട്രസ്റ്റ്.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പോലീസ് ഉന്നതതല യോഗത്തില്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ആലുവ, കളമശേരി, പെരുമ്പാവൂര്‍ മേഖലകളാണ് എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങള്‍. അതിനാലാണ് ഈ പ്രദേശങ്ങൡ തന്നെ നടപടികള്‍ ആരംഭിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പിഎഫ്‌ഐ പ്രവര്‍ത്തകരെ നിരീക്ഷിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ഇന്നലെ തുടങ്ങിയിരുന്നു. ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പോലീസ് വിലയിരുത്തല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ...

0
ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ...

ആന്ധ്രയിൽ കോവിഡ് ; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണര്‍ത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...