തിരുവല്ലയിൽ അന്യസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം 6 റെയിൽ പാളത്തുണ്ടുകളും 11 ഫിഷ് പ്ലേറ്റുകളും മിനി ലോറിയിൽ കടത്തിയ 3 അന്യസംസ്ഥാന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. മോഷണത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. വെസ്റ്റ് ബംഗാൾ മുഷിദാബാദിലുള്ള രജാക്ക് ഷേക്ക് (37) ഉത്തർപ്രദേശ് ബെറളി സ്വദേശി രൂപൻ (36), സൗത്ത് ഡൽഹി സ്വദേശി ഷാഹിദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രികാല പെട്രോളിങ്ങിൽ ഏർപ്പെട്ടിരുന്ന റയിൽവെ പോലീസ് സംഘം തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം സംശയം തോന്നി മിനിലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാളങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന 11 ഫിഷ് പ്ലേറ്റുകളും തുണ്ട് പാളങ്ങളും കടത്തിക്കൊണ്ടുപോകുന്നത് കണ്ടെത്തിയത്.

തിരുവല്ലയിലും പരിസരപ്രദേശത്തും രാത്രികാലങ്ങളിൽ വണ്ടിയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. റെയിൽവേ കേബിളുകളും ബിഎസ്എൻഎൽ കേബിളുകളും സ്ഥിരമായി മുറിച്ച് കടത്താറുള്ള മോഷ്ട്ടാക്കളെ റയിൽവെ സർക്കിൾ ഇൻസ്പെക്ടർ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വസ്തുക്കളും വാഹനവും ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിൽ അടച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...