പാരിപ്പള്ളി: വീടിനുസമീപം ചീത്ത വിളിച്ച് ബഹളം ഉണ്ടാക്കുന്നത് തടഞ്ഞ വിരോധത്തിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കല്ലുവാതുക്കൽ പുലിക്കുഴി സന്തോഷ്ഭവനിൽ സന്തോഷ് (49) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഭാര്യാസഹോദരിയുടെ ഭർത്താവ് ഹരിദാസിനെയാണ് ഇയാൾ മാരകമായി കുത്തിപ്പരിക്കേൽപിച്ചത്. ഭാര്യയുമായി അകൽച്ചയിലായിരുന്ന സന്തോഷ് കഴിഞ്ഞ ബുധനാഴ്ച രാത്രി 10 ഓടെ ഭാര്യയുടെ കല്ലുവാതുക്കലുള്ള വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇത് അയൽവാസികൂടിയായ ഹരിദാസ് തടയാൻ ശ്രമിച്ചപ്പോൾ പ്രതി ഹരിദാസിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഹരിദാസിന്റെ നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ ജയൻ, സി.പി.ഒമാരായ സബിത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.