മലപ്പുറത്ത് കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.സുനിൽ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോൾ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുൽ റഷീദിന്റെതാണ് ഓട്ടോ. ഈ ഓട്ടോറിക്ഷ അവിടെ നിന്ന് എടുത്ത് മാറ്റണമെന്ന് ഡ്രെെവർ ആവശ്യപ്പെട്ടു.ഇതാണ് അബ്ദുൽ റഷീദിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കെെയിൽ കടന്നുപിടിച്ചതിനാൽ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റ് കെഎസ്ആ‌ർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. അബ്ദുൽ റഷീദിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...