സർക്കാർ ജീവനക്കാരിക്കെതിരെ കൈയേറ്റം ശ്രമം: സി.പി.എം നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സർക്കാർ ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ ഹാഷിമിനെതിരെയാണ് കേസ്. ബില്ല് മാറാനെത്തിയപ്പോൾ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തെന്നാണു പരാതി. സബ് ട്രഷറി ഓഫിസറെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഹാഷിം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഹാഷിം ബില്ല് മാറാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബർ 15നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഹാഷിമിന്റെ അമ്മയുടെ പേരിലുള്ള ബില്ല് മാറുന്നതിനായാണ് കരുനാഗപ്പള്ളി സബ് ട്രഷറി ഓഫീസിൽ എത്തിയത്.

ബിൽ മാറണമെങ്കിൽ മാതാവ് നേരിട്ട് എത്തുകയോ അനുമതിപത്രം നൽകുകയോ വേണമെന്ന് ട്രഷറി ഉദ്യോഗസ്ഥ പറഞ്ഞു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ഷുഭിതനായി ഉദ്യോഗസ്ഥയോട് തർക്കിച്ച ഹാഷിം വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ഹാഷിമിനെതിരെ ട്രഷറി ഓഫിസർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. വിവരമറിഞ്ഞ പ്രതി കേസ് ഒതുക്കിത്തീർക്കാൻ നീക്കം നടത്തുന്നതായും പരാതിയുണ്ട്. ഹാഷിമിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സർക്കാർ ജീവനക്കാരിയുടെ പരാതി കിട്ടിയിട്ടും പോലീസ് കേസെടുക്കാൻ വൈകിയതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...