ഇരവിപുരം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച സഹോദരിമാർ പിടിയിൽ. ആലുംമൂട് ചെറിയേല ചരുവിളവീട്ടിൽ ഗീത (43), ഗിരിജ (42) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് 3.45ഓടെ പുന്തലത്താഴത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 916 മുദ്ര പതിപ്പിച്ചിട്ടുള്ള 13 ഗ്രാം മുക്കുപണ്ടം പണയംവെക്കാനാണ് ഇരുവരും എത്തിയത്. സംശയംതോന്നി നടത്തിയ പരിശോധനയിൽ 916 മുദ്ര പതിപ്പിച്ച സ്വർണത്തകിട് വിളക്കി ചേർത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നിർദേശാനുസരണം എസ്.ഐ ജയേഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രാജേശ്വരി, അമ്പു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























