പത്തനംതിട്ട : കുമ്പഴ വെട്ടൂരില്‍ നിന്നും പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ഒതുക്കിത്തീര്‍ക്കുവാന്‍ അണിയറയില്‍ ശ്രമം ആരംഭിച്ചു. ഇതോടെ ക്വട്ടേഷന്‍ സംഘത്തിനെതിരെയും അന്വേഷണം ഉണ്ടാകില്ല. ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ വെട്ടൂര്‍ സ്വദേശിയായ മദ്യ വ്യവസായി ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ കുടുംബപ്രശ്നം ആണെന്നും ഇത് പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്നും വന്നതോടെ കേസ് എങ്ങനെയും ഒതുക്കിത്തീക്കുവാന്‍ വ്യവസായി ശ്രമിക്കുകയാണ് എന്നാണ് വിവരം. എന്നാല്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ജില്ലയില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെയും അവരെ നിയോഗിച്ചവരെയും വെറുതെ വിട്ടാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു സംഭവം. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വെട്ടൂര്‍ ചാങ്ങയില്‍ അജേഷ് കുമാര്‍ (ബാബുക്കുട്ടന്‍ 40)നെയാണ് KL 11 BT 7657 എന്ന നമ്പറിൽ ഉള്ള ഇന്നോവ കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. കോഴിക്കോട് രജിസ്ട്രേഷനില്‍ ഉള്ള കാറിന്റെ ഉടമ വി.കെ.മുഹമ്മദ് ആഷിക് ആണെന്ന് പോലീസ് ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപക തിരച്ചിലും പരിശോധനയുമാണ് ഇന്നലെ നടന്നത്. ഇന്നലെ രാത്രിയോടെ തലയോലപ്പറമ്പിനു സമീപം അജേഷിനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപെട്ടെന്നാണ് വിവരം. രാത്രിയില്‍ തന്നെ ഇയാളെ പത്തനംതിട്ടയില്‍ എത്തിച്ചു. അജേഷ് ഇപ്പോള്‍ പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയില്‍ ആണ്.
ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ വെട്ടൂര്‍ സ്വദേശിയായ വ്യവസായി ആണെന്ന ആരോപണം ശക്തമാണ്. ഇയാള്‍ക്ക് ഗോവയില്‍ മദ്യനിര്‍മ്മാണ യൂണിറ്റും ഉള്ളതായി പറയുന്നു. കൂടാതെ ഡല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണ കമ്പിനിയും ഉണ്ട്. ഇയാളുടെ ബിനാമിയും വിശ്വസ്തനും ആയിരുന്നു അജേഷ് കുമാര്‍ എന്നാണ് വിവരം. വ്യവസായിയും കുടുംബവും നാട്ടില്‍ എത്തിയാല്‍ മുഴുവന്‍ സമയവും ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത് അജേഷ് കുമാര്‍ ആണെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബവുമായുള്ള അടുപ്പം മറ്റ് ചില ബന്ധങ്ങളിലേക്ക് കടന്നോയെന്നും സംശയിക്കുന്നു. ഇത് ശരിവെക്കുന്നതാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആവശ്യവും. അജേഷിനോട് സംഘം ആവശ്യപ്പെട്ടത് കയ്യില്‍ സൂക്ഷിച്ചിട്ടുള്ള വീഡിയോയാണ്. ഇത് സംഘത്തിന്റെ കയ്യില്‍ ലഭിച്ചോയെന്നും അറിവില്ല. അജീഷിന്റെ ഫോണ്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഇത് സൂഷ്മമായി പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
ഇന്നലെ വൈകുന്നേരം പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് അജേഷ് കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും പേടിക്കേണ്ടെന്നും പറഞ്ഞിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് പോലീസിന്റെ അന്വേഷണം. സംഭവത്തിൽ പ്രതികളെപ്പറ്റി പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് ക്വട്ടേഷന്‍ സംഘം ഇന്നലെ പോയത്. അജേഷിന്റെ ഫോണിലെ ചില വീഡിയോകൾ ആവശ്യപ്പെട്ടാണ് അഞ്ചംഗ സംഘം എത്തിയതെന്നാണ് സൂചന. പ്രതികൾ വീട്ടിലെത്തിയ സമയം ഏതോ വീഡിയോ സംബന്ധിച്ച് പറഞ്ഞതായി അജേഷിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.