മദ്യപിച്ചെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ കട എറിഞ്ഞ് തകര്‍ത്തു ; നാലുവയസ്സുകാരിയടക്കം മൂന്നു പേര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: മദ്യപിച്ചെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ കട എറിഞ്ഞ് തകര്‍ത്തു. അയിലം കാറ്റാടിപൊയ്ക പി.എസ്. നിവാസില്‍ എസ്. സുഗന്ധിയുടെ വീടിന് സമീപമുള്ള കടയാണ് തകര്‍ത്തത്. കടക്കുള്ളില്‍ ടിവി കാണുകയായിരുന്ന നാലുവയസ്സുകാരിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. സുഗന്ധി ( 53), കുട്ടികളായ ​വൈഗ നന്ദ , ആരഭി കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വൈകിട്ട് നാല് മണിയോടൊണ് സംഭവം. മദ്യപിച്ച്‌ ബൈക്കിലെത്തിയ ഇരുവരും കടയുടെ സമീപമെത്തിയപ്പോള്‍ തെരുവ് നായ്ക്കള്‍ കുരച്ച്‌ ബൈക്കിന് മുന്നിലേക്ക് ചാടി. ബൈക്ക് നിറുത്തിയ ഇരുവരും നായ്ക്കളെ പിന്തുടര്‍ന്ന് കല്ലെറിഞ്ഞു. വൈഗ നന്ദയ്ക്കാണ് ഏറുകൊണ്ടത്. ഇത് സുഗന്ധിയുടെ മരുമകന്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. മരുമകനുമായി വാക്ക് തര്‍ക്കം കണ്ട സുഗന്ധി തടയാനെത്തി. പ്രകോപിതരായ യുവാക്കള്‍ കടയിലേക്ക് കല്ലെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചില്ലലമാരകളും പ്ലാസ്റ്റിക് മേശയും കസേരയും അടക്കം കല്ലേറില്‍ തര്‍ന്നു. ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികള്‍ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സതേടി. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...