ആറ്റിങ്ങൽ നഗരസഭയുടെ സൈറൺ പ്രവർത്തനം നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ: നഗരത്തിനും സമീപമേഖലകളിലും സമയ കൃത്യത പകർന്ന സൈറൺ ഇനി നിശബ്ദം. ആറ്റിങ്ങൽ നഗരസഭയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സൈറൺ താൽക്കാലികമായി നിർത്തിവെക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഹൈകോടതിയുടെ വിധിയെ തുടർന്നാണ് തീരുമാനം. എല്ലാദിവസവും രാവിലെ അഞ്ചിനും എട്ടിനും ഉച്ചക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും രാത്രി ഒമ്പതിനും നഗരത്തിൽ സൈറൺ മുഴങ്ങിയിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ചതാണ് ഈ സൈറൺ. ഫാക്ടറികളിലെ തൊഴിലാളികൾക്ക് സമയകൃത്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അന്നത് തുടങ്ങിയത്. പിന്നീട് വർഷങ്ങൾ പിന്നിട്ടിട്ടും ഇത് തടസ്സം കൂടാതെ തുടരുകയായിരുന്നു.

സൈറൺ തകരാറിലായപ്പോൾ എല്ലാം സമയബന്ധിതമായി പരിഹരിച്ച് പ്രവർത്തിപ്പിച്ചു. സൈറൺ അടിക്കുന്നതിന് ചുമതലപ്പെട്ട ജീവനക്കാർ വീഴ്ചവരുത്തിയാൽ അതിനെയും ഗൗരവത്തോടെ നഗരസഭ കണ്ടിരുന്നു. നഗരത്തിന്റെ ചരിത്രമഹിമയുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു ഈ സൈറൺ. നിലവിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഇത് നിർത്തിവെപ്പിക്കുന്നത്. കണ്ണൂർ മുനിസിപ്പാലിറ്റി സൈറൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് തദ്ദേശവാസി ഹൈകോടതി നൽകിയ ഹർജിയിൻമേലുള്ള ഉത്തരവിലാണ് സൈറൺ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...