ശബരിമല തീർഥാടനകാലത്തേക്ക്‌ അരവണയും അപ്പവും തയ്യാറാക്കാൻ ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലേലം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർഥാടനകാലത്തേക്ക്‌ അരവണയും അപ്പവും തയ്യാറാക്കാൻ ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലേലം പൂർത്തിയായി. കഴിഞ്ഞ തീർഥാടനകാലത്ത് ശർക്കരക്ഷാമം അരവണ വിൽപ്പനയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ നേരത്തേ ഒരുക്കം തുടങ്ങിയത്. പ്രസാദം തയ്യാറാക്കാൻ 19 സാധനങ്ങളുടെ ടെൻഡർ നടപടികൾ ഏപ്രിലിൽ ആരംഭിച്ചിരുന്നു. ഇതിൽ ശർക്കര ഉൾപ്പെടെ 16 ഇനങ്ങളുടെ ലേലം പൂർത്തിയായെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വനം വികസന കോർപ്പറേഷനിൽനിന്ന് ഏലയ്ക്ക സംഭരിക്കും. കഴിഞ്ഞതവണ ഏലയ്ക്കയിൽ അനുവദനീയമായതിൽ കൂടുതൽ കീടനാശിനി അംശം കണ്ടതിനെത്തുടർന്ന് അരവണ വിൽപ്പന ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെ 6.5 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായി.

സാമ്പത്തികനഷ്ടവും വിവാദങ്ങളും ഒഴിവാക്കാനാണ് വനംവികസന കോർപ്പറേഷന്റെ ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ തീരുമാനിച്ചത്. കേടായ 6.5 ലക്ഷം ടിൻ അരവണ ശബരിമല സന്നിധാനത്തുനിന്ന് നീക്കാൻ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. തീർഥാടനകാലത്തുമാത്രം 40 ലക്ഷം കിലോ ശർക്കരവേണം. മഹാരാഷ്ട്രയിലെ ഏജൻസിയാണ് കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞനിരക്കിൽ ശർക്കര കരാർ ഏറ്റത്. വടക്കേയിന്ത്യയിൽ ശർക്കരക്ഷാമം ഉണ്ടായപ്പോൾ കരാറിൽപ്പറഞ്ഞതിനെക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ട് ഏജൻസികൾ വിതരണം നിർത്തിവെച്ചതാണ് കഴിഞ്ഞ തീർഥാടനകാലത്ത് പ്രതിസന്ധിയുണ്ടാക്കിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...