ശബ്ദരേഖാ വിവാദം ; അടൂർ നഗരസഭാ കൗൺസിലറെ താക്കീതുചെയ്യാൻ സിപിഎം അടൂർ ഏരിയാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

അടൂർ : ശബ്ദരേഖാ വിവാദത്തിൽ കൗൺസിലർക്കെതിരേ സിപിഎം നടപടി. അടൂർ നഗരസഭാ കൗൺസിലർ റോണി പാണംതുണ്ടിലിനെ പരസ്യമായി താക്കീതുചെയ്യാൻ സിപിഎം അടൂർ ഏരിയാ കമ്മിറ്റി തീരുമാനിച്ചു. റിപ്പോർട്ട് കീഴ്ഘടകങ്ങൾക്ക് കൈമാറിയതായി അടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്.മനോജ് പറഞ്ഞു. സിപിഎം അംഗംതന്നെയായ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തരത്തിൽ റോണി പറയുന്ന ശബ്ദരേഖയാണ് കുറച്ചുനാൾ മുൻപ് സാമൂഹിക മാധ്യമങ്ങളിൽകൂടി പുറത്തായത്. സിപിഎം ഏരിയാ കമ്മിറ്റി യോഗങ്ങളിൽ റോണിക്കെതിരേ രൂക്ഷ വിമർശനവും ഉയർന്നു.

തുടർന്ന് നഗരസഭാ അധ്യക്ഷ ഇദ്ദേഹത്തിനെതിരേ വക്കീൽ നോട്ടീസ് അയച്ചു. ശബ്ദരേഖ സംബന്ധിച്ച ആരോപണം പിൻവലിച്ച് പത്രമാധ്യമങ്ങൾ വഴിയും പരസ്യമായും മാപ്പുപറയണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. വിവാദം കനത്തതോടെ റോണി പത്രസമ്മേളനം വിളിച്ച് നഗരത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ പറയുകമാത്രമാണ് താൻചെയ്തതെന്ന് വിശദീകരിച്ചു. അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം രാപകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന തട്ടുകടയെ ചുറ്റിപ്പറ്റിയായിരുന്നു ശബ്ദരേഖ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...