ഓഡിറ്റോറിയം വാടക ഒരു ലക്ഷത്തിലധികം – വാഹന പാര്‍ക്കിംഗ് തിരക്കേറിയ റോഡില്‍ : വാര്യാപുരത്തെ പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അപകടകരമായ രീതിയില്‍ ഹൈവേയുടെ സൈഡില്‍ പാര്‍ക്കിംഗ് ഒരുക്കി സ്വകാര്യ ഓഡിറ്റോറിയം. തിരക്കേറിയ തിരുവല്ല – കുമ്പഴ ഹൈവേയില്‍ വാര്യാപുരത്തിനു സമീപം തൂക്കുപാലത്ത് അടുത്തിടെ ആരംഭിച്ച ദി പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തുന്ന വാഹനങ്ങള്‍ക്കാണ് റോഡ്‌ കയ്യേറി പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നത്. ഓഡിറ്റോറിയം വാടക ഒരു ലക്ഷത്തിലധികം വാങ്ങുന്നുണ്ടെങ്കിലും വാഹന പാര്‍ക്കിംഗിന് മതിയായ സൗകര്യം ഇവര്‍ ഒരുക്കുന്നില്ലെന്നും പരാതി ഉയരുന്നു. ഓഡിറ്റോറിയം ഇരിക്കുന്ന സ്ഥലം അപകടകരമായ വളവ് ആയിട്ടുകൂടി യാതൊരു മാനദണ്ഡവും പാലിക്കാതെ റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ നിന്നുകൊണ്ടാണ് വാഹനങ്ങളുടെ പാര്‍ക്കിംഗ് ഹൈവേയുടെ ഇരുവശവും ക്രമീകരിക്കുന്നത്. ഇവിടെ പരിപാടികള്‍ നടക്കുന്ന ദിവസം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ്സ്‌ സ്റ്റോപ്പ് കൂടിയായതിനാല്‍ ഏറെ അപകടകരമായ സ്ഥിതിയാണ് ഇവിടെയുള്ളത്.

പല വാഹനങ്ങളും റോഡിലേക്ക് ഇറക്കി അപകടകരമായ നിലയിലാണ് പാര്‍ക്ക് ചെയ്തിട്ടുള്ളത്. പാര്‍ക്കിങ്ങിന് പരിമിതമായ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ ഓഡിറ്റോറിയം അധികൃതരും തയ്യാറാകുന്നില്ല. ഇവിടെ കല്യാണമോ അനുബന്ധമായ റിസപ്ഷന്‍ പരിപാടിയോ നടക്കുന്ന ദിവസം വാഹന പാര്‍ക്കിംഗ് ക്രമീകരിക്കുന്നത് റോഡില്‍ അപകടകരമായ രീതിയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ ഏതുനിമിഷവും ഇവിടെ അപകടം സംഭവിക്കുകയും ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....