തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഫുള്‍ടൈം, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എല്‍.ആര്‍., എന്‍.എം. ആര്‍ ജീവനക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, കോളേജുകള്‍, പോളിടെക്നിക്കുകളിലെ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ ദിവസവേതന/ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ആഗസ്റ്റിലെ മുഴുവന്‍ ശമ്പളവും 26, 27 തീയതികളില്‍ അതതു വകുപ്പുകളില്‍ നിന്ന് നല്‍കാന്‍ അനുമതി നല്‍കി. ജീവനക്കാര്‍ അധികമായി തുക കൈപ്പറ്റുന്ന സാഹചര്യമുണ്ടായാല്‍ അത് തൊട്ടടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കുന്നതാണെന്നുള്ള സമ്മതപത്രം ബന്ധപ്പെട്ട ഡി.ഡി.ഒ. ലഭ്യമാക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.