സംസ്ഥാനത്ത് കോഴിത്തീറ്റ വില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ആശ്വാസമായി കോഴിത്തീറ്റ വില കുറഞ്ഞു. 50 കിലോയുടെ ഒരു ചാക്കിന് 450 രൂപ കുറഞ്ഞു. ഇതോടെ ഇറച്ചിക്കോഴി വിലയിലും കുറവുണ്ടായി. 50 കിലോ കോഴിത്തീറ്റയ്ക്ക് 2,250 രൂപയായിരുന്നു വില. ഇതു 1,800 രൂപയായി കുറഞ്ഞു. ഒക്ടോബറില്‍ 150 വരെയായിരുന്നു ഇറച്ചിക്കോഴിവില. ഇതു നൂറിനടുത്തെത്തി.

ഓക്ടോബര്‍ ആദ്യവാരത്തോടെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോഴിത്തീറ്റയ്ക്ക് 200 മുതല്‍ 250 രൂപയുടെ വരെ കുറച്ചിരുന്നു. അസംസ്കൃത വസ്തുക്കളായ സോയാ, ചോളം തുടങ്ങിയവയ്ക്കു വില കുറഞ്ഞതോടെയാണ് തീറ്റയ്ക്കും വില കുറച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നാമക്കല്‍ എന്നിവിടങ്ങളില്‍ കോഴിക്കുഞ്ഞ് ഉത്പാദനം വര്‍ദ്ധിച്ചു. കൊവിഡിനുശേഷം ഫാമുകള്‍ മിക്കതും സജീവമായി. മുമ്പ് 50 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞിന്റെ വില 34 രൂപയായി.

 പ്രധാന കേന്ദ്രങ്ങളിലെ കോഴി വില
ജില്ല വില ലൈവ്/ ഇറച്ചി
കൊല്ലം  – 115/ 180
ആലപ്പുഴ – 112/ 160
കണ്ണൂര്‍    – 112/ 180
തൃശ്ശൂര്‍     – 108/ 160

തിരുവനന്തപുരം – 110/ 174
കോഴിക്കോട്     – 110/ 165
എറണാകുളം     – 105/ 170
(പ്രാദേശികാടിസ്ഥാനത്തില്‍ വ്യത്യാസമുണ്ടാകാം)

മുട്ട വിപണി ഉണര്‍ന്നു
ഏറെ നാളായി മാന്ദ്യത്തിലായിരുന്ന മുട്ട വില്പനിയിലും ചലനമുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരമായി മുട്ട നല്‍കുന്നുണ്ട്. എളുപ്പത്തിലുണ്ടാക്കാം എന്നതിനാല്‍ വീട്ടമ്മമാരും കുട്ടികള്‍ക്ക് മുട്ട വിഭവങ്ങള്‍ ഏറെ നല്‍കിയിരുന്നു. വില്പന പഴയ സ്ഥിതിയിലായതായി വ്യാപാരികള്‍ പറയുന്നു.
 വില ഉടന്‍ ഉയരില്ലെന്നാണ് പ്രതീക്ഷ. കര്‍ഷകര്‍ കോഴിവളര്‍ത്തല്‍ ആരംഭിക്കട്ടേയെന്ന് ചോദിക്കുന്നുണ്ട്. ഇന്ധനവില ഗതാഗത ചെലവിനെ ബാധിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലോഡെത്തിക്കുന്നതിന് 30 ശതമാനത്തോളം രൂപ അധികം നല്‍കേണ്ട അവസ്ഥായാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...