സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരാവസ്ഥയിലായിരുന്ന മലപ്പുറം പുകയൂര്‍ സ്വദേശി കൊളക്കാടന്‍ അബ്ദുര്‍ റഊഫാ (37) ണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍കൂടി ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി റിശാദ് അലി നേരത്തെ മരിച്ചിരുന്നു.

ഞായറാഴ്ച മദീനയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു കാര്‍ ഒട്ടകത്തിലിടിച്ചത്. അബ്ദുര്‍ റഊഫ് ഓടിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. എട്ട് വര്‍ഷത്തോളമായി ജിദ്ദ ശറഫിയ്യയിലെ മൗലവി ജനറല്‍ സെര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മരിച്ച റിശാദ് അലിയുടെ ഭാര്യ ഫര്‍സീന, നാട്ടുകാരനായ നൗഫലിന്റെ ഭാര്യമാതാവ് റംല എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജിദ്ദ ഒബ്ഹൂറിലെ കിംങ് അബ്ദുല്ല മെഡികല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച റിശാദ് അലിയുടെ മൂന്ന് വയസുള്ള മകളും, നൗഫലിന്റെ ഭാര്യ റിന്‍സിലയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. റിന്‍സിലയുടെ 16 വയസുള്ള സഹോദരനും സുഖംപ്രാപിച്ച്‌ വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...