ക്വീന്‍സ്ലന്‍ഡ്: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് 28 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. മരിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു. “ഓസ്‌ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തം- ക്വീന്‍സ്ലന്‍ഡിലെ മൗണ്ട് ഇസക്കടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വംശജയുടെ ജീവന്‍ നഷ്ടപ്പെട്ടു. മരിച്ച വ്യക്തിയുടെ കുടുംബത്തിനെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആവശ്യമായ എല്ലാ സഹായത്തിനും തങ്ങള്‍ കുടുംബവുമായി ബന്ധപ്പെടുകയാണ്.” ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങി ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment