Tuesday, May 28, 2024 9:15 pm

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിന് കനത്ത പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

സിഡ്നി: നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നടത്തിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിന് കനത്ത പിഴ. ആഴ്ചകൾക്കുമുമ്പ് റദ്ദാക്കിയ വിമാനങ്ങളിലെ സീറ്റുകളുടെ ബുക്കിംഗ് തുടർന്ന ക്വാണ്ടാസ്, കേസ് ഒത്തുതീർപ്പാക്കാൻ ഓസ്‌ട്രേലിയൻ ഡോളർ 100 മില്യൺ (66.1 മില്യൺ ഡോളർ) പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു. ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ക്വാണ്ടാസിനെതിരെ കേസിൽ നടപടികൾ തുടങ്ങിയത്. ‘പ്രേത വിമാന’ കേസ് എന്നാണ് ഇത് പരാമർശിക്കപ്പെട്ടത്. രണ്ടോ അതിലധികമോ ദിവസം മുമ്പ് റദ്ദാക്കിയ വിമാനങ്ങളിൽ ക്വാണ്ടാസ് എയർലൈനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കൾക്ക് ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭിക്കും.

ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ എയർലൈൻസ് വിറ്റുവെന്നുള്ളതാണ് കേസ്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്വാണ്ടാസ് 20 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ മൂല്യമുള്ള നഷ്ടപരിഹാര പദ്ധതിയും നടപ്പാക്കേണ്ടി വരും. ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റുകൊണ്ട് ക്വാണ്ടാസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എസിസിസി ഓഗസ്റ്റിൽ ‘പ്രേത വിമാന’ കേസ് ആരംഭിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

461 പോലീസ് ഉദ്യോഗസ്‌ഥർ കർമ്മപഥത്തിലേയ്ക്ക് ; മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു

0
തിരുവനന്തപുരം : എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ...

കുടുംബശ്രീ ജില്ലാതല കലോത്സവം നാളെ (29)

0
പത്തനംതിട്ട : കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി...

കൊതുക് പെരുകുന്ന സാഹചര്യം ഇല്ലാതാക്കണം

0
പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്ത് കൊതുകിന്റെ പ്രജനനം...

ജോജി പി. തോമസ് വൈ.എം.സി.എ തിരുവല്ല സബ് റീജൺ ചെയർമാൻ

0
തിരുവല്ല : വൈ.എം.സി.എ സബ് റീജൺ ചെയർമാനായി ജോജി പി. തോമസ്...