461 പോലീസ് ഉദ്യോഗസ്‌ഥർ കർമ്മപഥത്തിലേയ്ക്ക് ; മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്‌ഥർ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. സംസ്‌ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്‌ഥർ ചടങ്ങിൽ പങ്കെടുത്തു. ഒൻപതുമാസത്തെ വിദഗ്‌ധപരിശീലനം പൂർത്തിയാക്കിയാണ് പോലീസ് ഉദ്യോഗസ്‌ഥർ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിക്ക് അഭിവാദ്യം അർപ്പിച്ചത്. വിവിധതരത്തിലുള്ള ശാരീരികക്ഷമതാപരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ, ഫോറൻസിക് സയൻസ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്‌ഥർക്ക് ക്ലാസുകൾ നൽകി. എസ്.എ.പി യിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ആൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്ഡോർ ആയി എസ്. ജി. നവീനും ഇൻഡോർ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു.

കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ മികച്ച ആൾറൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്ഡോർ ആയി സച്ചിൻ സജീവും ഇൻഡോർ ആയി ജി.അനീഷും ഷൂട്ടറായി ആർ.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ സമ്മാനിച്ചു. എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എം.ടെക് ബിരുദധാരിയും 30 പേർ ബി.ടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിൽ ഉണ്ട്. എം.ബി.എ. ബി.ബി.എ ബിരുദങ്ങളുള്ള രണ്ടുപേർ വീതം ഈ ബാച്ചിൽ ഉണ്ട്. കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ നാലുപേർ എം.ടെക് ബിരുദധാരികളും 35 പേർ എൻജിനീയറിങ് ബിരുദധാരികളുമാണ്. പി.ജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എം.ബി.എ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചിൽ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...

കോഴിക്കോട് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി...

കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....