കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വലിയതുറ സ്വദേശി മാഹീൻ കണ്ണ് (45) പാലോട് സ്വദേശി നൗഷാദ് ഖാൻ (49) എന്നിവരാണ് പിടിയിലായത്. വലിയതുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് മാഹീൻ കണ്ണ്. മൂന്ന് അബ്കാരി കേസുകളിൽ പ്രതിയാണ് പിടിയിലായ നൗഷാദ് ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവുമായി എറണാകുളത്തു നിന്നും യൂബർ കാർ വിളിച്ചാണ് ഇവർ തിരുവനന്തപുരത്തേക്ക് വന്നത്. ഇതുസംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. നർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് ടീം ആണ് കഴക്കൂട്ടത്ത് സർവീസ് റോഡിൽ വച്ച് കാർ തടഞ്ഞ് ഇവരെ പിടികൂടിയത്. രണ്ട് കിലോയുടെ പാക്കറ്റുകളിലായി ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കഴക്കൂട്ടം പോലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...

കോഴിക്കോട് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി...