ഈരാറ്റുപേട്ട : ഈരാറ്റുപേട്ട അമ്പാറനിരപ്പ് റോഡില്‍ ചിറ്റാറ്റിന്‍കരയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രികന്റെ കഴുത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലവത്തായ കൈവരികളില്ലാത്ത ചിറ്റാറ്റിന്‍കര പാലം നേരത്തെ മുതലേ അപകടകേന്ദ്രമാണ്. മഴ ശക്തമായതോടെ ആറ്റില്‍ വെള്ളമുണ്ടായിരുന്നതാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചതായി സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.