സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി – ഭാരത് ബയോടെക്കിന് 1,500 കോടി ; കോവിഡ് വാക്‌സിന്റെ ഉത്പാദനം കൂട്ടാന്‍ വായ്പ‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്പാദനം വര്‍ധിപ്പിക്കാനായി രാജ്യത്തെ പ്രമുഖ കോവിഡ് വാക്‌സിന്‍ ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രസര്‍ക്കാര്‍ വായ്പ ലഭ്യമാക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഐക്യരാഷ്ട്ര സഭയുടെ കോവാക്‌സ് പദ്ധതിക്കു കീഴില്‍ കോവിഷീല്‍ഡും നൊവാക്‌സിന്റെ വാക്‌സിനും ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയാണ് നല്‍കുക. സമാനമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കിന് 1,500 കോടിയും വായ്പ നല്‍കുമെന്നാണ്  വിവരം.

ധനമന്ത്രാലയം  അനുവദിക്കുന്ന പണം ആരോഗ്യമന്ത്രാലയം രണ്ടു മരുന്ന് കമ്പിനികള്‍ക്കും വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കൊവാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനായി ഭാരത് ബയോടെക്കിന് ദിവസങ്ങള്‍ക്കു മുന്‍പ് 65 കോടി കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത് 3.0 മിഷന്‍ കോവിഡ് സുരക്ഷ’യുടെ ഭാഗമായിട്ടായിരിക്കും ധനസഹായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...