കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില ; കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐയുടെ ആഹ്ലാദ പ്രകടനം ; പങ്കെടുത്തത് ഇരുനൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചതാണ് ആഹ്ലാദ പ്രകടനം നടത്താന്‍ കാരണം. കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ്  ആഹ്ലാദ പ്രകടനം നടത്തിയത്. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടയിലാണ് ഇരുനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചുകൂടിയത്.

മഹാമാരിയെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയാവുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ആഘോഷത്തില്‍ അണിനിരന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് . ലൈബ്രറി ബ്ലോക്കിന് മുന്നില്‍ ആയിരുന്നു ഇവര്‍  ഒത്തു ചേര്‍ന്നത് . ബ്ലോക്കിന്റെ ഇരു നിലകളിലും നടുമുറ്റത്തും ആഘോഷം പൊടിപൊടിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ്  ഉയരുന്നത് . സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 ഡോക്ടര്‍മാര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ശസ്ത്രക്രീയ ഉള്‍പ്പെടെയുള്ള ചികിത്സകളും മാറ്റി വച്ചിരിക്കുകയാണ്. ശസ്ത്രക്രീയാ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികളോടൊപ്പം ഒരാളെ മാത്രമെ സഹായിയായി നില്‍ക്കാന്‍ അനുവദിക്കൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...