Monday, April 21, 2025 10:56 am

ഗ്ലാന്‍സയുടെ പുതിയ പതിപ്പുമായി ടൊയോട്ട

For full experience, Download our mobile application:
Get it on Google Play

മാരുതിയുടെ  ജനപ്രിയ മോഡല്‍ ബലെനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിർലോസ്‍കർ മോട്ടോറി (ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറുകളില്‍ ഒന്നാണ് നിലവില്‍ ഗ്ലാൻസ. ഇപ്പോഴിതാ 2022 ന്റെ തുടക്കത്തിൽ ഗ്ലാൻസയ്ക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നതായി  റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് കുറച്ച് കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും ചില മാറ്റങ്ങള്‍ പുതുക്കിയ മോഡലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുൻവശത്ത് ചെറിയ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. നിലവില്‍ ജി.വി   എന്നീ രണ്ട് ട്രിമ്മുകളിലാണ് ഗ്ലാന്‍സ് എത്തുന്നത്.

1.2 ലിറ്റർ കെ12ബി, 1.2 ലിറ്റർ കെ12 ഡ്യുവൽ ജെറ്റ് എന്നിവയിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നത് തുടരും. ആദ്യത്തേത് 83 ബി എച്ച് പി പവർ 113  എന്‍ എം ടോര്‍ക്യൂയും, രണ്ടാമത്തേത് 90 ബി എച്ച് പി  113 എന്‍ എം  ടോര്‍ക്യൂയും പുറപ്പെടുവിക്കാൻ പര്യാപ്തമാണ്. ട്രാൻസ്മിഷൻ ചോയിസുകളിൽ ഒരെ അഞ്ച് സ്പീഡ് മാനുവൽ, സി വി ടി  ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും. ഗ്ലാൻസ കെ 12ബി പെട്രോൾ മാനുവൽ ലിറ്ററിന് 21.01 കിലോമീറ്റർ എ ആര്‍ എ ഐ  സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സങ്കര ഇന്ധന വിഭാഗത്തിലടക്കമുള്ള വാഹനങ്ങൾ പങ്കിടാൻ 2018 മാർച്ചിലാണു സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ടൊയോട്ട സ്വീകരിച്ച ആദ്യ മോഡലായിരുന്നു ഗ്ലാൻസ എന്ന പേരിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്.

തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ

0
അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ...

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ....