Monday, April 28, 2025 1:05 pm

നിരത്തില്‍ കുതിച്ച് ടൈഗൂണ്‍ – കിട്ടിയത് 18000ല്‍ അധികം ബുക്കിംഗ്

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മന്‍  വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഏറ്റവും പുതിയ എസ് യു വി ആയ ടൈഗൂണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തതിനുശേഷം 18,000ല്‍ അധികം ബുക്കിംഗുകളാണ് ടൈഗൂണിന് ലഭിച്ചത്. നിലവിൽ ടൈഗൂണിന് രണ്ട് മാസത്തോളം കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തി.

ഉപഭോക്താക്കൾക്ക് ഡെലിവറികൾക്ക് മുൻഗണന നൽകുന്നതിനായി ഫോക്‌സ്‌വാഗൺ ഇന്ത്യയും അതിന്റെ ഡീലർ പങ്കാളികളോടൊപ്പം പ്രവർത്തിക്കുന്നു. ചിപ്പ് ക്ഷാമം വിതരണ സാഹചര്യത്തെ ബാധിച്ചു. എന്നിരുന്നാലും അതിന്റെ ആഘാതം കുറയ്ക്കുന്നതിനാണ് കമ്പനിയുടെ ശ്രമം. ഇതുവരെ നിർമ്മിച്ച ടൈഗൂണുകളൊക്കെ 2021 ൽ വിറ്റുതീർന്നെന്നും ഇനി 2022 ൽ മാത്രമേ ഈ കാർ വാങ്ങാൻ കഴിയൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്തതിന് ശേഷം പ്രതിദിനം ശരാശരി 250 ഫോക്‌സ്‌വാഗൺ ടൈഗൂണുകളാണ് ബുക്കിംഗ് നടക്കുന്നതെന്നാണ് കണക്കുകള്‍.

പ്രാദേശികമായി നിര്‍മിക്കുന്നതിനാലാണ് ഇത്രയും ബുക്കിംഗുകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടൈഗൂണിന് നേടാനായത്. ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിയാല്‍ ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 5,000 മുതല്‍ 6,000 യൂണിറ്റ് ടൈഗൂണ്‍ എസ്‍യുവി വില്‍ക്കാനാണ് ഫോക്സ്വാഗണ്‍ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ മിഡ്-സൈസ് എസ്യുവി ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴില്‍ പുതിയ  പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ആദ്യ മോഡലാണ്.

1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് ടൈഗൂണിന് കരുത്തേകുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ പതിപ്പ് 113 യവു കരുത്തില്‍ 175 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനാകും ഇതില്‍ തെരഞ്ഞെടുക്കാനാവുക.

ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. ഡൈനാമിക്കില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്സ്വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള  M B Q A O IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

രണ്ട് പെട്രോള്‍ എഞ്ചിനിലാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ നാല് സിലിണ്ടര്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭിക്കും.

7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സുള്ള പതിപ്പിന് ജിടി ബ്രാന്‍ഡിങും ഉണ്ടായിരിക്കും. 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് ടൈഗൂണ്‍ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതിയ ഫോക്‌സ്‌വാഗൺ ടൈഗൂൺ 4 EVER കെയർ പാക്കേജിൽ സജ്ജീകരിച്ചിരിക്കുന്നു. അത് 7 വർഷം വരെ നീട്ടാവുന്ന സ്റ്റാൻഡേർഡ് 4 വർഷം/ 100,000 കിലോമീറ്റർ വാറന്റി, 4 വർഷം റോഡ് സൈഡ് അസിസ്റ്റൻസ് 10 വർഷം വരെ നീട്ടാവുന്ന 3-സൗജന്യ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം 21,999 രൂപയ്ക്ക് ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി പരിശോധന ; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി

0
കൊച്ചി : റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം...

പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ കല്ലെറിഞ്ഞു തകര്‍ത്തു ; പ്രതി...

0
പമ്പ : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ പോലീസ്...

ഇന്ത്യക്കെതിരെ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

0
കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍...