11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്കു കൊണ്ടുപോകും വഴിയാണ് ഇയാള്‍ 11കാരിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. മകളെ സ്‌കൂളില്‍ കൊണ്ടു വിടാനും വീട്ടിലേക്ക് തിരികെ കൊണ്ടുവരാനും ഓട്ടോ ഡ്രൈവറായ പ്രതിയെയായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചിരുന്നത്. തന്റെ താമസസ്ഥലത്തിന് സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തെ ഒരു യുവതി പ്രതിയുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരാതിയുമായി അത്വാ പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും പെണ്‍കുട്ടിയെ അപ്രകാരം നിര്‍ബന്ധിച്ച് ചെയ്യിച്ചെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും  ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. പ്രതി കൂടുതല്‍ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വെച്ചിട്ടുണ്ടാകാമെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ഓട്ടോറിക്ഷകളിലും സ്വകാര്യ വാനുകളിലും സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിലോ ചൈല്‍ഡ് ലൈന്‍ അധികൃതരുമായോ ബന്ധപ്പെടണമെന്നും സൂറത്ത് പോലീസ് നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...