പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പരവൂർ: കൊല്ലം പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. പരവൂർ മുക്കട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ പ്രസന്നൻ പെൺകുട്ടിയുടെ അമ്മയുടെയും അച്ഛന്‍റേയും പരിചയക്കാരനാണ്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മദ്യ ലഹരിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നതാണ് കണ്ടത്. ഇത് കണ്ടതോടെ മനോവിഷമത്തിൽ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കുട്ടിയെ കാണാനില്ലെന്ന് കണ്ടതോടെ കുടുംബം സമീപത്തെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്നാണ് സുഹൃത്തായ പ്രസന്നനെ ഫോണിൽ വിളിച്ച് മകൾ പിണങ്ങി പോയെന്ന് പറഞ്ഞത്. ഓട്ടോയുമായി പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇരുചക്ര വാഹനത്തിലാണ് പ്രസന്നൻ കുട്ടിയെ തിരക്കി ഇറങ്ങിയത്. ഏകദേശം 3 കിലോമീറ്റർ അപ്പുറമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് പ്രസന്നൻ കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി അവിടെ നിന്നും മടങ്ങുന്നതിനിടെ മഴ പെയ്തു.

ഇതോടെ മഴ തോർന്നിട്ട് പോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രസന്നൻ തന്‍റെ വീട്ടിലെത്തിച്ചു. തുടർന്ന് കുട്ടിയെ കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. ഭയന്നോടിയ കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പരവൂർ പോലീസിൽ പരാതി നൽകി. പിന്നാലെയാണ് പൂതക്കുളത്തെ വീട്ടിൽ നിന്ന് പ്രസന്നനെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...