ഓട്ടോഡ്രൈവർ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി വടുതലയിൽ ഓട്ടോറിക്ഷാ ഡ്രൈവർ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിൻ ദാസ്( 35) ആണ് മരിച്ചത്. ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കിയിരുന്നു. ​ഓട്ടോറിക്ഷാ ‍ഡ്രൈവറുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ റിജിൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ മറ്റൊരാളുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്. ഇയാൾ ആലപ്പുഴ എഴുപുന്ന സ്വദേശിയാണ്.

വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് രണ്ടുപേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൊച്ചി പച്ചാളത്തെ ഷൺമുഖം റോഡിൽ വച്ചാണ് സംഭവം. ഷൺമുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റെയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോൾ ഒഴിച്ചതെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...