കോട്ടയത്ത് കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന് രോഗം ഭേദമായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ട് വയസുകാരന് രോഗം ഭേദമായി. തുടര്‍ച്ചയായ രണ്ട് പരിശോധനകളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം വിദേശത്ത് നിന്നെത്തിയ 83 വയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. കുവൈത്തില്‍ നിന്നും മെയ് 9നാണ് ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം രണ്ട് വയസുകാരന്‍ നാട്ടിലേക്ക് എത്തുന്നത്. ഉഴവൂരിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്നതിനിടെ മെയ് 12ന് കൊവിഡ് സ്ഥിരീകിച്ചു. പിന്നാലെ അമ്മയ്ക്കും കൊവിഡ് പോസിറ്റീവായി. പത്ത് ദിവസത്തെ ചികിത്സയ്ക്കിടെ നടത്തിയ രണ്ട് പരിശോധനാ ഫലങ്ങളും പിന്നീട് നെഗറ്റീവാകുകയായിരുന്നു.

മെയ് 9 കുവൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ യാത്ര ചെയ്തവരാണ് ഇവരില്‍ രണ്ട് പേര്‍. മാങ്ങാനം സ്വദേശിനിയായ 83 വയസ്സുകാരിക്കും നീണ്ടൂര്‍ സ്വദേശിയായ 31കാരനുമാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ തൃക്കൊടിത്താനം സ്വദേശിയാണ്. മെയ് 11ന് ദുബായില്‍ നിന്നും വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കോതനെല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ച് വരുന്നതിനിടെയാണ് മൂവര്‍ക്കും രോഗം കണ്ടെത്തിയത്. ആറു പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...