മുന്‍ചക്രം ഊരിത്തെറിച്ച്‌ ഓട്ടോ മറിഞ്ഞു ; അമ്മയുടെ കൈയില്‍ നിന്ന് റോഡിലേക്ക് തെറിച്ച്‌ വീണ് കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പള: ഓട്ടോറിക്ഷയുടെ മുന്‍ചക്രം ഊരിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞ് മാതാവിന്റെ കൈയില്‍നിന്ന് റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. കൊക്കച്ചാല്‍ പിലന്തൂറിലെ ഖാസിം-ഫായിസ ദമ്പതിമാരുടെ മകന്‍ റിസ്‌വാന്‍ (രണ്ട്) ആണ് മരിച്ചത്.

ഓട്ടോയുടെ മുന്‍ചക്രത്തിന്റെ ബോള്‍ട്ടിന് പ്രശ്നമുണ്ടായിരുന്നു. ഇത് നന്നാക്കാനായി വര്‍ക്ക്‌ ഷോപ്പിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ബന്തിയോട് ഭാഗത്തേക്ക് പോവാന്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ മാതാവ് കൈ കാണിച്ചപ്പോള്‍ ഡ്രൈവര്‍ അവരെ ഓട്ടോയില്‍ കയറ്റുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

മീപ്പിരി വളവെത്തിയപ്പോള്‍ ബോള്‍ട്ട് ഇളകിയതിനെത്തുടര്‍ന്ന് മുന്‍ചക്രം ഊരിത്തെറിച്ച ഓട്ടോ റോഡിലിടിച്ച്‌ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. വീഴ്ചയില്‍ തല തകര്‍ന്ന കുഞ്ഞ് അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഓട്ടോയുടെ പ്രശ്നം കാര്യമാക്കാതെയാണ് ഡ്രൈവര്‍ ഇവരെ വാഹനത്തില്‍ കയറ്റിയതെന്നും ആരോപണമുണ്ട്. ഡ്രൈവര്‍ കയ്യാറിലെ പ്രസാദി (26) നെതിരേ കുമ്പള പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

ഇൻസ്റ്റഗ്രാമിലെ ബാലലൈംഗിക ചൂഷണ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം

0
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...