ഇടുക്കി: ഇടുക്കിയില്‍ മ്ലാവ് കുറുകെ ചാടി ഓട്ടോയും ബൈക്കും അപകടത്തില്‍പ്പെട്ടു. പീരുമേട് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡില്‍ കറുപ്പ് പാലത്താണ് സംഭവം. അപകടത്തില്‍ വണ്ടിപെരിയാര്‍ തങ്കമല സ്വദേശി രമേശ് (43) വണ്ടിപ്പെരിയാര്‍ സ്വദേശി ജിതിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.തങ്കമല സ്വദേശി രമേശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് സമീപത്തെ തേയില തോട്ടത്തില്‍ നിന്നും മ്ലാവ് എടുത്തു ചാടിയതാണ് അപകടത്തിന് കാരണമായത്.
ഓട്ടോറിക്ഷ ഡ്രൈവര്‍ രമേശിന് ശരീരത്ത് ക്ഷതമേറ്റു. ഓട്ടോറിക്ഷയുടെ പിറകേ എത്തിയ ബൈക്ക് യാത്രികനായ ജിതിനിനും ബൈക്ക് മറിഞ്ഞതിനേ തുടര്‍ന്ന് കൈകാലുകള്‍ക് പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരെയും പെരിയാര്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.





























