എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ പണം തട്ടിയ കേസ് ; നാലുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ ലോഡ്ജില്‍ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശികളാണ് പിടിയിലായത്. നെടുങ്കണ്ടം പച്ചടി പള്ളിക്കടവില്‍ അനൂപ്, പുല്ലുപാറ പുത്തനന്‍ വീട് സവിന്‍, തെക്കേപറമ്പില്‍ മനു, ആറാട്ടുചാണില്‍ ആഷിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്. കുമളിയിലെ സ്വകാര്യ ബാറില്‍ കയറി മദ്യപാനത്തിനുശേഷം പുറത്തിറങ്ങിയ നാല് വര്‍ സംഘം ഇതര സംസ്ഥാന തൊഴിലാളിയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഇയാളെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായികുമളിയിലെ സ്വകാര്യ ലോഡ്ജില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളില്‍ പരിശോധന നടത്തുകയും 1250 രൂപ ബാഗില്‍ നിന്നും എടുക്കുകയും ചെയ്തു. ഇത് പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് താമസക്കാരെ ഭീഷണിപ്പെടുത്തി കടന്ന് കളയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...