മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിർബന്ധിച്ച് ആളെക്കൂട്ടൽ അധികാര ദുർവിനിയോഗം ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാളെ (ഏപ്രിൽ 24 ) മുഖ്യമന്ത്രി പങ്കെടുക്കുന്ന കോന്നി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് തൊഴിൽ ഉറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ എന്നിവരെ തൊഴിൽ നിർത്തിവെയ്പ്പിച്ച് നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുവാനുള്ള അധികാരികളുടെ നീക്കം നഗ്നമായ അധികാര ദുർവിനിയോഗവും സാമാന്യ നീതിയുടെ ലംഘനവും ആണെന്നും ഇതെക്കുറിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവൽ കിഴക്കു പുറം ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടു.

ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക പ്രതിനിധികളും പ്രദേശവാസികളും പങ്കെടുക്കേണ്ട മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം സാധാരണ നടപടിയാണെന്നിരിക്കെ ഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയും തൊഴിൽ നിർത്തിവെയ്പ്പിച്ചും നിർബന്ധപൂർവ്വം ആളെക്കൂട്ടുന്നത് ആരോഗ്യ മന്ത്രി, സ്ഥലം എം.എൽ.എ, സി പി എം നേതാക്കൾ എന്നിവർക്ക് മുഖ്യമന്ത്രിയുടെ മുന്നിൽ മേനി നടിക്കാനാണെന്ന് സാമുവൽ കിഴക്കപുറം പറഞ്ഞു.

ആവശ്യമായ ചികിത്സാ ലഭ്യമാക്കാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഇപ്പോഴും ശൈശവ അവസ്ഥയിലുള്ള കോന്നി മെഡിക്കൽ കോളജിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനു പകരം ലക്ഷങ്ങൾ ചെലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിളെപ്പോലും അവരുടെ തൊഴിൽ നഷ്ട്ടപ്പെടുത്തി നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ നിന്നും നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിന് രേഖാമൂലം നിർദ്ദേശം നല്കിയ ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് എൻജിനീയർ, ഭീഷണി സന്ദേശം അയച്ച പ്രമാടത്തെ സി.ഡി.എസ് അംഗം മറ്റ് ഉന്നതർ എന്നിവർക്കെതിരെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

ഭരണകക്ഷിയായ സി.പി.എം പാർട്ടിയുടേയും നേതാക്കളുടേയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാഗംങ്ങളുടേയും പരിപാടിയിൽ സ്ഥിരമായി പങ്കെടുക്കുവാനുള്ള സംവിധാനമായി തദ്ദേശ സ്ഥാപന നിയന്ത്രണത്തിലുള്ള തൊഴിലുറപ്പ് , കുടുംബശ്രീ, സി.ഡി.എസ് എന്നിവയെ മാറ്റിയിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സാമുവൽ കിഴക്കുപുറം സർക്കാരിനോട് ആവശ്യപ്പെട്ടു. വനിതകൾ ഉൾപ്പെടെയുള്ള വ്യക്തികളെ നിർബന്ധിച്ച് പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുന്നതിലുള്ള മനുഷ്യാവകാശ ധ്വംസനത്തിൽ ദേശീയ, സംസ്ഥാന മനുഷ്യാവകശ കമ്മീഷനുകൾ, വനിതാ കമ്മീഷനുകൾ എന്നിവയുടെ ഇടപെടൽ അനിർവാര്യമാണെന്നും ഇത് സംബന്ധിച്ച് പരാതി നല്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...

​’വ്യക്തിപരമായ തീരുമാനങ്ങളെ കൂട്ടത്തോടെ ന്യായീകരിക്കുന്നത് ജനാധിപത്യമല്ല’; വീര്യം കുറഞ്ഞ മദ്യനയത്തിനെതിരെ ജിന്റോ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രി...