ട്രക്ക് , ബസ് ഗതാഗത നിയമലംഘനങ്ങളുടെ ഓ​ട്ടോമാറ്റിക്​ നിരീക്ഷണം​ ഏപ്രിൽ മുതൽ

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്​ : സൗ​ദി​യി​ൽ ട്ര​ക്കു​ക​ളും ബ​സു​ക​ളും ന​ട​ത്തു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഓ​​ട്ടോ​മാ​റ്റി​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ന്ന ന​ട​പ​ടി ഏ​​പ്രി​ലി​ൽ ആ​രം​ഭി​ക്കും. പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ഏ​പ്രി​ൽ 21 മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​​ട്ടോ​മാ​റ്റി​ക്​ നി​രീ​ക്ഷ​ണ പ​രി​ധി​യി​ൽ ച​ര​ക്ക് ട്ര​ക്ക്, വാ​ട​ക ട്ര​ക്ക്, അ​ന്താ​രാ​ഷ്​​ട്ര ബ​സു​ക​ൾ, വാ​ട​ക ബ​സു​ക​ൾ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ക. ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്കു​ക എ​ന്നി​വ​യാ​ണ്​ ല​ക്ഷ്യം. ഓ​പ​റേ​റ്റി​ങ് പെ​ർ​മി​റ്റ്​​ കാ​ർ​ഡ് ല​ഭി​ക്കാ​തെ ട്ര​ക്കോ ബ​സോ ഓ​ടി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​ർ​മി​റ്റ്​ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ക, ബ​സി​​ന്റെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വ്​ ക​ഴി​യു​ക എ​ന്നി​വ​യാ​ണ്​ നി​രീ​ക്ഷി​ക്കു​ന്ന​ത്.

നൂ​ത​ന ട്രാ​ഫി​ക് സു​ര​ക്ഷ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ട്ര​ക്ക്, ബ​സ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക് മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന പ​ദ്ധ​തി. ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ത​യാ​റാ​ക്കു​ന്ന​തും ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് അ​നു​സൃ​ത​മാ​ണെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​പ​ദ്ധ​തി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് അ​തോ​റി​റ്റി​യു​ടെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഗ​താ​ഗ​ത സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഓ​ട്ടോ​മേ​റ്റ​ഡ് മോ​ണി​റ്റ​റി​ങ്. ഇ​ത്​ രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലെ​യും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​വു​മാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...